നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വച്ച രണ്ട് പേര്‍ പിടിയില്‍

Crime Local News

മഞ്ചേരി: നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വച്ചതിന് രണ്ട് പേര്‍ പിടിയില്‍. മഞ്ചേരി തുറക്കല്‍ പൂഴിക്കുത്ത് അഷ്‌റഫ് (56), മുള്ളമ്പാറ അത്തിമണ്ണില്‍ ജിന്‍ഷാദ് (34) എന്നിവരെയാണ് മഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡിനുള്ളിലെ സലീന സ്റ്റോറില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നമായ 195 പായ്ക്കറ്റ് ഹാന്‍സും 126 പായ്ക്കറ്റ് കൂള്‍ ലിപ്പും പിടികൂടിയത്. എസ്.എച്ച്.ഒ റിയാസ് ചീക്കീരിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. എസ്.ഐ അശോകന്‍, എസ്.സി.പി.ഒമാരായ അനീഷ് ചാക്കോ, പ്രജിത്ത്, രാജേഷ്, തൗഫീഖ്, മുബാരക്, സി.പി.ഒ തസ് ലിം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി