സിനിമാ സീരിയല്‍ നടി സുബി സൂരേഷ് അന്തരിച്ചു. ജീവിതം തന്നെ സിനിമാക്കഥപോലെ

Breaking Feature News

കൊച്ചി: സിനിമാ സീരിയല്‍ നടി സുബി സൂരേഷ്(42) അന്തരിച്ചു. ഇവരുടെ ജീവിതം തന്നെ സിനിമാക്കഥപോലെയാണ്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു. കരളിനു രോഗം ബാധിച്ച് ചികില്‍സയിലായിരുന്നു. സീരിയലിലും മറ്റു ടിവി പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമായിരുന്നു.

സ്ത്രീകള്‍ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ താരമായി മാറിയ കലാകാരിയാണ് സുബി സിനിമയിലും സീരിയലിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് സുബി സുരേഷ്. കോമഡി പരിപാടികളിലേയും നിറ സാന്നിധ്യമായിരുന്നു താരം.കരളിന് ബാധിച്ച രോഗമായിരുന്നു പ്രശ്നമായത്. കരള്‍ മാറ്റി വയ്ക്കുന്നതിന്റെ ആലോചനകള്‍ നടക്കുകയായിരുന്നു. വിവാഹവും ഏതാണ്ട് നിശ്ചയിച്ചിരുന്നു. നടി എന്നതിന് അപ്പുറം ചാനലുകളിലെ അവതരണവും ശ്രദ്ധേയമായിരുന്നു.

എല്ലാ അര്‍ത്ഥത്തിലും സ്റ്റേജിനെ കീഴടക്കിയ കലാകാരിയായിരുന്നു സുബി. എല്ലാവരോടും സൗമ്യമായി ഇടപെടല്‍ നടത്തിയ വ്യക്തിത്വം. അപ്രതീക്ഷിതമായാണ് അസുഖം ബാധിച്ചത്. മാസങ്ങള്‍ക്ക് മുമ്പും ചികില്‍സയിലായിരുന്നു. കലാഭവന്‍ അടക്കമുള്ള മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് സുബി മലയാളിക്ക് മുമ്പിലെത്തിയത്. ചിരിപ്പിക്കാന്‍ കഴിവുള്ള സുബിയാണ് ഏവരേയും ഞെട്ടിച്ച് യാത്രയാകുന്നത്.

ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ചികില്‍സിച്ചിരുന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. സിനിമാല എന്ന കോമഡി പരമ്പരയിലൂടെയാണ് സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളില്‍ വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ… എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി.

ബ്രേക്ക് ഡാന്‍സായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളില്‍ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയില്‍ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികള്‍ക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല. അച്ഛന്‍ സുരേഷ്, അമ്മ അംബിക, സഹോദരന്‍ എബി സുരേഷ്. അച്ഛന് ചെറിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഫിനാന്‍സ് ബിസിനസും ആയിരുന്നു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെന്റ്.തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.