സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

Keralam News

കൊച്ചി : സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. പണിമുടക്ക് വിലക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. സർക്കാർ ജീവനക്കാർ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും പണിമുടക്കുന്നത് വിലക്കി ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അതേസമയം സംസ്ഥാനത്ത് പണിമുടക്കിന്‍റെ ഒന്നാം ദിനം കേരളത്തിൽ ഹർത്താൽ സമാനമായ അവസ്ഥ. 48 മണിക്കൂർ സമരം ആദ്യ പന്ത്രണ്ട് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ കടകൾ തുറന്നിട്ടില്ല. ഒട്ടുമിക്ക സർക്കാർ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. കെഎസ്ആർടിസി സർവ്വീസുകൾ നാമമാത്രമായിരുന്നു. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.