പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭർത്താവ് സ്നേഹിക്കുന്നില്ല ; പരാതിയുമായി യുവതി

Keralam News

കൊച്ചി: പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും തനിക്ക് സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന പരാതിയുമായി യുവതി. വനിതാ കമ്മീഷന് മുന്നിലാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നൽകിയത് . ഇരുപത്തിയഞ്ച് വയസുകാരിയായ ഇവര്‍ക്ക് രണ്ട് വയസും ഒരു മാസവും പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളാണുള്ളത്. കൊച്ചിയില്‍ നടന്ന കമ്മീഷന്‍റെ അദാലത്തിലാണ് യുവതിയുടെ പരാതിയെത്തിയത്.

എന്നാല്‍ ഭാര്യയുടെ പരാതി ഭര്‍ത്താവ് നിഷേധിച്ചു. യുവതിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട വനിതാ കമ്മിഷന്‍ രണ്ടുപേരെയും കൗൺസിലിംഗിന് വിദേയമാക്കി . പെണ്‍കുട്ടി പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ആധുനിക ലോകത്ത് ഇപ്പോഴും ഉയരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി പ്രതികരിച്ചു.