മാഹിയില്‍ നിന്നും കടത്തിയ അനധികൃത മദ്യവുമായി മലപ്പുറത്ത് ബിജെപി നേതാവ് പിടിയിൽ

Crime Local News

പാണ്ടിക്കാട്: മാഹിയിൽ നിന്ന് പിക്കപ്പ് വാനിൽ കടത്തികൊണ്ട് അനധികൃത മദ്യവുമായി മുൻ ബിജെപി സ്ഥാനാർത്ഥിയും സുഹൃത്തും അറസ്റ്റിലായി. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും ഇൻറലിജൻസ് ബ്യുറോയും മഞ്ചേരി റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 200 ലിറ്ററിലേറെ അനധികൃത മദ്യം പിടികൂടിയത്.

പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിൻറെ മറവിൽ മദ്യ വിൽപ്പന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ ശരത് ലാൽ (30), പാറക്കോട്ടിൽ നിതിൻ (31) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാണ്ടിക്കാട് പഞ്ചായത്ത് 19-ാം വാർഡിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു പിടിയിലായ ശരത് ലാൽ.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.