വാക്‌സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനം

Feature Health International News

ഗര്‍ഭിണികള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ നിലനിൽക്കുമ്പോഴും ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇപ്പോൾ മറ്റൊരു പ്രധാനപ്പെട്ട കണ്ടെത്തലാണ് പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് വാക്സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും ആന്‍റിബോഡികള്‍ ലഭിക്കുമെന്നും ഇതവര്‍ക്ക് കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നുമാണ് പുതിയ പഠനത്തിൽ പറയുന്നത്. മസാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.

വാക്സിന്‍ എടുത്ത അമ്മമാരുടെ മുലപ്പാലിലും ഇവര്‍ മുലയൂട്ടുന്ന കുഞ്ഞുങ്ങളുടെ മലത്തിലും ആന്‍റിബോഡി സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തി. ഒന്നര മാസം മുതല്‍ 23 മാസം വരെയുള്ള കുഞ്ഞുങ്ങളിലാണ് ഇത്തരത്തില്‍ ആന്‍റിബോഡി സാന്നിധ്യം കണ്ടെത്താനായതെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.

അമേരിക്കയിലെ മുലയൂട്ടുന്ന 30 അമ്മമാരിലും അവരുടെ കുഞ്ഞുങ്ങളിലുമാണ് ഗവേഷണം നടത്തിയത്