തെരുവിൽ ഒട്ടകപ്പക്ഷികളുടെ കൂട്ടം കണ്ട് യാത്രക്കാർ ഞെട്ടി

International News

ചൈനീസ് നഗരമായ ചോങ്‌സുവോയിലെ റോഡിൽ ശനിയാഴ്ച്ച പുലർച്ചെ ഒട്ടും പ്രതീക്ഷിക്കാതെ ഒട്ടകപ്പക്ഷികളുടെ കൂട്ടം കണ്ട് യാത്രക്കാർ ഞെട്ടി. എൺപതോളം ഒട്ടകപ്പക്ഷികളാണ് തെരുവുകളിലൂടെ മാർച്ച് നടത്തിയത്. അവ അവിടത്തെ ഒരു പ്രാദേശിക ഫാമിൽ നിന്ന് രക്ഷപ്പെട്ട് റോഡിൽ എത്തിയതായിരുന്നു. ഫാമിന്റെ ഗേറ്റ് പൂട്ടിയിരുന്നില്ല . അവിടെ നിന്ന് ചാടിയ ഒട്ടകപ്പക്ഷികൾ റോഡിലൂടെ ഓടിനടക്കുകയായിരുന്നു . പൊലീസിന്റെ സഹായത്തോടെ ഒട്ടകപ്പക്ഷികളിൽ ഭൂരിഭാഗത്തെയും ഓടിച്ചിട്ട് പിടിച്ച് തിരികെ ഫാമിലേക്ക് കൊണ്ടുപോയി .