സി.പി.എമ്മിന്റെ ഇസ്്ലാമോഫോബിയക്കെതിരെ മലപ്പുറത്ത് ‘തട്ടമിട്ടവള്‍’പെണ്‍ പ്രതിരോധം

Breaking Local News Politics

മലപ്പുറം: ‘മുസ്ലിം പെണ്‍കുട്ടികളുടെ തലയിലെ തട്ടം മാറ്റിയത് നേട്ടം’ സി.പി.എമ്മിന്റെ ഇസ്്ലാമോഫോബിയക്കെതിരെ എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി ‘തട്ടമിട്ടവള്‍’ പെണ്‍ പ്രതിരോധം സംഘടിപ്പിച്ചു.

മലപ്പുറം കുന്നുമ്മല്‍ നടന്ന പ്രതിഷേധ പരിപാടി വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. മലപ്പുറം ചെയര്‍പേഴ്സണ്‍ ഫിദ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി തൊഹാനി, ഹരിത സംസ്ഥാന ചെയര്‍പേഴ്സണ്‍ ഷഹീദ റഷീദ്, ജില്ലാ വനിതാ ലീഗ് സെക്രട്ടറി സക്കീന പുല്‍പാടന്‍, അഡ്വ. റജീന അശ്രീഫ, റിള പാണക്കാട്, ഹാനിയ പ്രസംഗിച്ചു.

ജില്ലയിലെ വിവിധ ക്യാമ്പസുകളിലും ഇസ്ലാമോഫോബിയക്കെതിരെ തട്ടം പെണ്‍ പ്രതിഷേധം പരിപാടികള്‍ നടന്നു.