മലപ്പുറത്ത് ആറു വയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു

Breaking Crime Keralam Local News

മലപ്പുറം: മലപ്പുറത്ത് ആറുവയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു. പുല്‍വെട്ട ചുള്ളിയോടിലെ മുല്ലങ്കല്‍ ബിനുവിന്റെ മകന്‍ അയാന്‍ (6) ആണ് മരിച്ചത്. കരുവാരക്കുണ്ട് അരവിന്ദ വിദ്യാനികേതന്‍ വിദ്യാര്‍ഥിയാണ്.

ഇന്നു വൈകുന്നേരം സ്‌കൂള്‍ വിട്ടു വന്നതിന് ശേഷമാണ് അപകടം സംഭവിച്ചത്. അയാന്‍, അമ്മ സബിതയോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടുപറമ്പില്‍ വിറകു ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ അയാനെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കുളത്തില്‍ വീണ നിലയില്‍ കണ്ടത്.

സബിത ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയത്തിയ പൂവി എന്ന യുവതി കുളത്തില്‍ ചാടി കുട്ടിയെ മുങ്ങിയെടുത്തു. തുടര്‍ന്നു പാണ്ടിക്കാട് സ്വകാര്യാശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. തുടര്‍നടപടിക്കു ശേഷം നാളെ കരുവാരകുണ്ട് വീട്ടിക്കുന്ന് ഹൈന്ദവ ശ്മശാനത്തില്‍ സംസ്‌കരിക്കും.