കോടീശ്വരന്റെ ഭാര്യ 47 ലക്ഷവുമായി ഓട്ടോഡ്രൈവര്‍ക്കൊപ്പം മുങ്ങി

India Local News

ഇൻഡോർ : കോടീശ്വരനായ ബിസിനസുകാരന്റെ ഭാര്യയായ വീട്ടമ്മ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതായി പരാതി. മധ്യപ്രദേശ് ഇഡോറിലെ ഖജ്‌റാന പ്രദേശത്തെ കോടീശ്വരനാണ് ഭാര്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ഭാര്യയെക്കാള്‍ 13 വയസ്സിനു താഴെയുള്ള ഇമ്രാന്‍ (32) എന്ന ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ ഭാര്യ അലമാരയിലിരുന്ന 47 ലക്ഷം രൂപയും കവർന്നുവെന്നാണ് പരാതി. ഈ മാസം 13 മുതലാണ് ഭാര്യയെ കാണാതായതെന്നും ഇമ്രാന്‍ ആണ് ദിവസവും വീട്ടില്‍ കൊണ്ട് വിട്ടിരുന്നതെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.

പരാതിയിന്മേൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 33 ലക്ഷം കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ക്കായി ഖന്ദ്വ, ജവറ, ഉജ്ജയ്ന്‍, റത്‌ലം എന്നിവിടങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.