അവശനിലയിൽ കണ്ട വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി.

Local News

എടപ്പാൾ : അവശനിലയിൽ കണ്ട വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി.കാലടി ഗ്രാമപഞ്ചായത്തിലെ മാങ്ങാട്ടൂരിലെ ആശ പ്രവർത്തക ഇ.പി ലതയുടെ വീട്ടിലെ ടെറസ്സിൻ്റെ മുകളിലാണ് ചിറകിന് പരിക്ക് പറ്റി അവശനിലയിൽ വെള്ളിമൂങ്ങയെ കണ്ടത്.ആരോഗ്യ പ്രവർത്തകൻ സതീഷ് അയ്യാപ്പിൽ നിലമ്പൂർ ഡിവിഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിച്ചു.തുടർന്ന് കുറുമ്പത്തൂർ ഫോറസ്റ്റ് വാച്ചർ ഇ.അയ്യപ്പൻ്റെ നേതൃത്വത്തിൽ ടീം മാങ്ങാട്ടൂരിലെ വീട്ടിലെത്തി വെള്ളിമൂങ്ങക്ക് ആവിശ്യമായ പരിചരണം നൽകി.കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ് ലം.കെ തിരുത്തി വാർഡ് മെമ്പർ ഇ.പി രജനി എന്നിവരുടെ നേതൃത്വത്തിൽ വെള്ളിമൂങ്ങയെ വനം വകുപ്പിന് കൈമാറി.വെറ്റിനറി ഡോക്ടറെ കാണിച്ചതിന് ശേഷം ആവിശ്യമായ ചികിത്സ നൽകി വെളളിമൂങ്ങയെ നിലമ്പൂർ കാട്ടിൽ തുറന്ന് വിടും