കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു

Crime Local News

എടപ്പാള്‍:പൂക്കരത്തറയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം സ്വദേശിയും എടപ്പാള്‍ പൂക്കരത്തറയില്‍ താമസക്കാരനുമായ സുശീല്‍ കുമാറിനാണ് കുത്തേറ്റത്.ഭാര്യാ സഹോദരി ഭര്‍ത്താവും പൊന്നാനി സ്വദേശിയുമായ രാജനാണ് കുത്തി പരിക്കേല്‍പിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.ഇരുവരുടെയും ഭാര്യമാര്‍ പൂക്കരത്തറയിലെ തറവാട്ടു വീട്ടില്‍ ഒരുമിച്ചാണ് താമസം.ഇരുവരും തമ്മില്‍ സ്വത്തിന്റെ പേരില്‍ തര്‍ക്കം നടക്കാറുണ്ടെന്ന് പോലീസ് അറിയിച്ചു.പൊന്നാനി സ്വദേശിയായ രാജന്‍ ഭാര്യയെ കാണാന്‍ പൂക്കരത്തറയിലെ വീട്ടിലെത്താറുണ്ടായിരുന്നു.ഇത് സുശീല്‍ കുമാറിന് താല്‍പര്യമുണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ സുശീല്‍ കുമാറും രാജനും തമ്മില്‍ തര്‍ക്കമുണ്ടാക്കുകയും അത് ഉന്തിലും തള്ളിലും കത്തിക്കുത്തിലും അവസാനിക്കുകയായിരുന്നു.ചെസ്റ്റിന് കുത്തേറ്റ സുശീല്‍ കുമാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.രാജനെ സംഭവ സ്ഥലത്ത് നിന്നും ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.