കോട്ടയത്ത് പോലീസുകാരനെ ലോഡ്‌ജിൽ മരിച്ച നിലയില്‍ കണ്ടെത്തി

Keralam News

കോട്ടയം : കുറിച്ചി ഔട്ട്‌പോസ്റ്റിലെ ലോഡ്ജില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചി സ്വദേശിയും കോട്ടയം എആര്‍ ക്യാമ്പിലെ പൊലീസുകാരനുമായ മധുസൂദനന്‍ (52) നെ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.

മരണകാരണം അവ്യക്തമാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.