ഒന്നരക്കോടിയോളം തട്ടിയ കേസിൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീവനക്കാര്‍ അറസ്റ്റില്‍

Crime Keralam News

പാ​ലാ: ഒന്നരക്കോടിയോളം തട്ടിയ കേസിൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീവനക്കാര്‍ അറസ്റ്റില്‍. സ്ഥാ​പ​ന​ത്തി​ന്റെ മാ​നേ​ജ​ര്‍ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി വി​ജ​യ​കു​മാ​ര​ന്‍ നാ​യ​ര്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോലീസ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പാ​ലാ​യി​ലെ കെ.​പി.​ബി.​നി​ധി ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ വാ​ഴൂ​ര്‍ കാ​പ്പൂ​ക്ക​ട​വ് കൃ​ഷ്ണ​ഭ​വ​നി​ല്‍ അ​ഭി​ജി​ത്, തോ​ട​നാ​ല്‍ മ​ന​ക്കു​ന്ന് പ​ന്ത​ക്കു​റ്റി​യി​ല്‍ ദേ​വ​ജി​ത് എ​ന്നി​വ​രാ​ണ് ഒന്നര കോടിയോളം രൂപ തട്ടിയ കേസിൽ പിടിയിലായത്.

സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യ​മാ​യി ​വെ​ച്ചി​രു​ന്ന മൂ​ന്ന​ര കി​ലോ​യോ​ളം സ്വ​ര്‍ണ ഉ​രു​പ്പ​ടി​ക​ള്‍ മാ​റ്റി പ​ക​രം മു​ക്കു​പ​ണ്ടം ​വെ​ച്ച​താ​യാ​ണ്​ അന്വേഷണത്തിൽ ക​ണ്ടെ​ത്തി​യ​ത്. ചി​ല വാ​യ്പ​ക​ള്‍ക്ക് നി​ശ്ചി​ത പ​രി​ധി​യി​ലും കു​റ​ഞ്ഞ അ​ള​വി​ലാ​ണ് സ്വ​ര്‍ണം ഈ​ടാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് അറിയിച്ചു.

വായ്പാ രേഖകളിലും തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിലുൾപ്പെട്ട സ്ഥാപനത്തിലെ ജീവനക്കാരല്ലാത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മാറ്റിയ സ്വർണ്ണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പാ​ലാ എ​സ്.​എ​ച്ച്‌.​ഒ കെ.​പി. ടോം​സ​ണ്‍, എ​സ്. ഐ​മാ​രാ​യ എം.​ഡി. അ​ഭി​ലാ​ഷ്, രാ​ധാ​കൃ​ഷ്ണ​ന്‍, ഷാ​ജി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.