സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗം വർധിക്കുന്നുണ്ടെന്ന് റിപ്പോർട്ട്

Crime Local News

തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗം വ്യാപകമാവുന്നതായി കണ്ടെത്തൽ. തമിഴ്‌നാട്ടില്‍ നിന്നാണ് ഈ ഗുളികകള്‍ എത്തിക്കുന്നതെന്നാണ് വെളിപ്പെടുത്തൽ. സംസ്ഥാനത്തെ ആറു ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കി. ആറുമാസത്തിനിടെ സംസ്ഥാനത്ത് ലഹരിക്ക് ഉപയോഗിക്കാവുന്ന മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തിയതിന് 72 മെഡിക്കല്‍ സ്റ്റോറുകളാണ് പൂട്ടിയത്.

മാനസിക പ്രശ്‌നങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന മരുന്നുകളാണ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നാണ് അധികവും ഗുളികകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കൊല്ലം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.