തമിഴ്നാട്ടിലെ ബസ് നിരക്ക് വെറും അഞ്ച് രൂപ ; സ്ത്രീകൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും യാത്ര സൗജന്യം

India News

ചെന്നൈ: കേരളത്തിൽ ബസ് യാത്രാ നിരക്ക് വർധിക്കുമ്പോൾ അയൽ സംസ്ഥാനത്ത് വെറും അഞ്ച് രൂപ മാത്രമാണ് നിരക്ക്. സംസ്ഥാനത്തെ അപേക്ഷിച്ച് നേരിയ കുറവ് മാത്രമാണ് തമിഴ്നാട്ടിലെ ഡീസൽ വില. എന്നിട്ടും തമിഴ്നാട്ടിൽ ബസ് നിരക്ക് കേരളത്തിലേതിന്റെ പകുതി മാത്രമാണ്.

അഞ്ച് രൂപയാണ് ഓർഡിനറി ബസുകളുടെ മിനിമം നിരക്ക്. സ്ത്രീകൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ബസിൽ യാത്ര സൗജന്യമാണ്. തമിഴ്‌നാട്ടിൽ 2018 ലാണ് ഒടുവിലായി ബസ് നിരക്ക് വർദ്ധനവ് ഉണ്ടായത്. ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണ് നിലവിലെ ബസ് ചാർജ്.

രണ്ട് കോടി ജനം ബസ്സുകളെ ആശ്രയിക്കുന്ന തമിഴ്നാട്ടിൽ കുറഞ്ഞ നിരക്ക് പ്രകാരം ദൈനംദിന നഷ്ടം 20 കോടിയാണെന്നാണ് കണക്കുകൾ പറയുന്നത്.