കോഴിക്കോട് എയർപോർട്ടിൽ കസ്റ്റംസ് പ്രിവന്റിവ് വിഭാഗം 1164 ഗ്രാം സ്വർണ മിശ്രിതം പിടികൂടി..

Breaking News

മലപ്പുറം : ജിദ്ദയിൽ നിന്നും ജനുവരി 26 നു എത്തിച്ചേർന്ന സ്‌പൈസ്‌ജെറ് ഫ്ലൈറ്റ് എസ് ജി 36 ഇൽ കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങിയ മലപ്പുറം മൊറയൂർ
സ്വദേശിയായ ചിറ്റങ്ങാടൻ ഫഹദ് എന്ന യാത്രക്കാരനിൽ നിന്നും 1164 ഗ്രാം തൂക്കo സ്വർണമിശ്രിതം അടങ്ങിയ നാല് ക്യാപ്സ്യൂളുകൾ കസ്റ്റംസ് പ്രിവന്റിവ് വിഭാഗം രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പിടികൂടി . ഡെപ്യൂട്ടി കമ്മിഷണർ ശ്രീ ജെ ആനന്ദകുമാറിന്റെ നിർദേശപ്രകാരം സുപ്രണ്ട് ശ്രീ കെ സലിൽ , ഇൻസ്‌പെക്ടർമാരായ പ്രതീഷ് എം , മുഹമ്മദ് ഫൈസൽ , ഹെഡ് ഹവിൽദാർ ശ്രീ അനിൽ കുമാർ പി എം എന്നിവർ ഉൾപ്പെട്ട സംഘം ആണ് ഇത് പിടിച്ചെടുത്തത് . സ്വർണം വേർതിരിച്ചു എടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു