വീട്ടമ്മയുടെ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ

Crime Local News

ആലപ്പുഴ : പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പുന്നപ്ര സ്വദേശി ജോസിന്റെ ഭാര്യ ജെസിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കിടന്നിരുന്നത്. കഴിഞ്ഞ മുപ്പതാം തിയതി മുതൽ ജെസിയെ കാണാതായിരുന്നു എന്നാണ് ലഭ്യമായ വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.