അങ്ങാടിപ്പുറം ക്ഷേത്രത്തിന്റെ ഭണ്ഢാരങ്ങള്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍

Breaking Crime Keralam Local

മലപ്പുറം: അങ്ങാടിപ്പുറം വലമ്പൂര്‍ മീന്‍കുളത്തിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഢാരങ്ങള്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വയനാട് പടിഞ്ഞാറേത്തറ കുപ്പാടിത്തറ കുന്നത്ത് വീട്ടില്‍ അര്‍ജ്ജുന്‍(30) ആണ് അറസ്റ്റിലായത്. ക്ഷേത്രവളപ്പിലെ സിസി ടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് കൈക്കലാക്കിയ പ്രതി ക്ഷേത്ര ജീവനക്കാന്റെ സ്‌കൂട്ടറും മോഷ്ടിച്ചു.

ഭണ്ഢാരത്തില്‍ നിന്ന് 10,000 രൂപയും ക്ഷേത്രം ഓഫീസിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപയും നേര്‍ച്ചയായി ലഭിച്ച രണ്ട് ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരവും ക്ഷേത്ര കോമ്പൗണ്ടില്‍ നിറുത്തിയിട്ടിരുന്ന കോമരത്തിന്റെ സ്‌കൂട്ടറുമാണ് പ്രതി കവര്‍ന്നത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മോഷണ മുതല്‍ കണ്ടെത്തുന്നതിനുംവിശദമായ അന്വേഷണത്തിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മങ്കട സി.ഐ വിഷ്ണു അറിയിച്ചു.