കോവിഡ് മൂന്നാം തരംഗത്തിന്‍റെ പിടിയിൽ രാജ്യം

Health India News

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. ഇന്ന് രാജ്യത്ത് 2,58,089 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 19.65 ശതമാനമായി ഉയർന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 385 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്.

ഇത് വരെ 3.73 കോടി കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലുമായി 8,209 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതും ഇതിൽ ഉൾപ്പെടുന്നു. 16,56,341 പേരാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 4.43 ശതമാനാണ് ഇത്. രോഗമുക്തി നിരക്ക് 94.27 ശതമാനത്തിലേക്ക് താണിട്ടുമുണ്ട്. 486451 മരണമാണ് രാജ്യത്ത് ഇത് വരെ സ്ഥിരീകരിച്ചത്.

പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ മാർച്ചിൽ തുടങ്ങുമെന്ന് കേന്ദ്രം. 18 വയസിന് മുകളിലുള്ള 70 ശതമാനം പേർക്ക് രണ്ടു ‍ഡോസ് വാക്സീൻ നൽകിയെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് കണക്ക്.