തിരുവനന്തപുരത്ത് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​ന്‍ പിടിയിൽ

Crime Keralam News

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ഇ​രുമ്പി​ല്‍ ത​വ​ര​വി​ള സ്വ​ദേ​ശി റോ​ബ​ര്‍​ട്ടി(52)​നെ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് പിടികൂടിയത്.

സ്പെ​ഷ്യ​ല്‍ ട്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന പ്രതി പ​ഠി​ക്കാ​ന്‍ എ​ത്തി​യ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പീ​ഡ​ന​ശ്ര​മം പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രോ​ടു പ​റ​യുകയും ഇ​വ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സി​ല്‍ പ​രാ​തി നൽകുകയും ചെയ്യുകയുമായിരുന്നു.