പ്രായത്തില്‍ കവിഞ്ഞ ഓര്‍മശക്തി;
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍
ഇടം നേടി മൂന്നുവയസുകാരി

Feature Interview Keralam Local

മലപ്പുറം: പ്രായത്തില്‍ കവിഞ്ഞ ഓര്‍മശക്തിയുടെ മികവില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് മലപ്പുറം കോഴിചെനയിലെ മൂന്നുവയസുകാരി. കോഴിചെന സ്വദേശികളായ ആബിദ് ഷഫ്ന ദമ്പതികളുടെ മകളായ അയ്റിന്‍ ആബിഷ് ചെറുപ്രായത്തില്‍തന്നെ
റെക്കോര്‍ഡ് കരസ്തമാക്കിയത്. മൂന്ന് വയസ്സിനുള്ളില്‍ 50ഏഷ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍, ഇന്ത്യയുടെ 28 സംസ്ഥാനങ്ങള്‍, കേരളത്തിലെ 14ജില്ലകള്‍, കേരളത്തിലെ 4 നദികള്‍, 20 ശരീര അവയവങ്ങള്‍, 25മൃഗങ്ങളുടെ കുഞ്ഞുങ്ങളുടെ പേരുകള്‍, ഇഗ്ലീഷ് മാസങ്ങള്‍, ആഴ്ച്ചകള്‍ , ഇന്ത്യയുടെ ദേശീയ ചിഹ്നങള്‍ എന്നിവ ഇഗ്ലീഷ് ഭാഷയില്‍ അനായാസം പറയാന്‍ കഴിയുന്നതിനും, 60 ലോഗോസ്‌കള്‍, 30പ്രശസ്ത വ്യക്തികള്‍, 22പഴവര്‍ഗങ്ങള്‍, 22 പച്ചകറികള്‍, 44 മൃഗങ്ങള്‍ എന്നിവയെ തിരിച്ചറിഞ് പറയുന്നതിനുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്.
വീഡിയോ സ്‌റ്റോറി കാണാം https://youtu.be/Em5CVQt7KI8

നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റും മെഡലും ഐഡന്റിറ്റി കാര്‍ഡും അധികൃതര്‍ ഹരിയാനയില്‍ വെച്ചുഅയ്റിന് നേരിട്ട് നല്‍കി.
രണ്ടുവയസു മുതലെ അയ്റിനു ചില കാര്യങ്ങള്‍ അനായാസമായി ഓര്‍ത്ത് വെക്കാന്‍ കഴിയുന്നുണ്ടെന്ന് മാതാവ് ഷഫ്ന നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തിരക്കിനിടയില്‍ ഒഴിവുസമയം കണ്ടെത്തി ആബിദും ഷഫ്നയും മകളുടെട കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സമയം കണ്ടെത്തി. മകളുടെ ഓര്‍മശക്തി കണ്ടെത്തി അവള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്ന സമയത്താണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് 2022 ആബിദിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതരുമായി ബന്ധപ്പെട്ടു. കുഞ്ഞുഅയ്റിയുടെ ഓര്‍മശക്തി തെളിയിക്കുന്ന വിഡിയോകള്‍ തയ്യാറാക്കി അയച്ചുകൊടുത്തു. മൂന്ന് വയസ് മാത്രം പ്രായമായ അയ്റിയുടെ വിഡിയോകള്‍ തയ്യാറാക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടുവെന്ന് മാതാവ് ഷഫ്ന പറയുന്നു. എന്നാല്‍ ഈ നേട്ടം മകളുടെ ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും അയ്റിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

https://youtu.be/Em5CVQt7KI8