കീഴാതി മല നിരകളില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നീലക്കുറിഞ്ഞി പൂവിട്ടു

Feature Keralam News

ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കീഴാതി മല നിരകളില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നീലക്കുറിഞ്ഞി പൂവിട്ടു. സാധാരണ പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴാണ് നീലക്ുറിഞ്ഞി പൂവിടുന്നത്.

ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ വാക്കോടന്‍ സിറ്റിയില്‍ നിന്നും രണ്ട് കിലോമീറ്ററിനുള്ളിലാണ് കീഴാതി മല സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണിത്. കീഴാതി മലയുടെ താഴ്‌വരയില്‍ നിന്നും ചെങ്കുത്തായ മല കയറിയാല്‍ നീലക്കുറിഞ്ഞി വ്യാപിച്ച് കിടക്കുന്നത് കാണാം.

മൂന്ന് ഏക്കറുകളോളമാണ് നീലക്കുറിഞ്ഞി പൂവിട്ടു നില്‍ക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാലക്കില്‍ ഈ മനോഹര ദൃശ്യം സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷവും ശാന്തന്‍പാറ ഗ്രാമപഞ്ചായ്തിന്റെ അതിര്‍ത്തി ഗ്രാമമായ തൊണ്ടിമലയില്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരുന്നു.