ഫീസടയ്ക്കാത്തതിന് ഇൻഷുറൻസ് കമ്പനി മാനേജർക്ക് അറസ്റ്റ്

Keralam News

വടകര: വാഹനാപകട നഷ്ടപരിഹാര കേസിൽ ഇൻഷുറൻസ് കമ്പനി മാനേജറിനെ അറസ്റ്റ് ചെയ്ത ഹാജരാക്കാൻ ഉത്തരവ്. വടകര മോട്ടോർ ആക്സിഡന്റ് ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ലാണ് ഉത്തരവിട്ടത്. വാഹനാപകട നഷ്ടപരിഹാര കേസിൽ കോർട്ട് ഫീ അടയ്ക്കാതിരുന്നതിനെ തുടർന്നാണ് ഇത്.

കോഴിക്കോട്ടെ റിയലൻസ് ഇൻഷുറൻസ് കമ്പനി മാനേജരാണ് ഇയാൾ. 8,84,200 പലിശയും കോടതി ചെലവും നൽകാനാണ് വടകര മേപ്പയിൽ സ്വദേശി പ്രസന്നൻ ഹർജിക്കാരനായ കേസിൽ ഉത്തരവുണ്ടായിരുന്നത്. പക്ഷെ പ്രസന്നനുള്ള നഷ്ടപരിഹാര തുക മാത്രമേ ഇയാൾ കൊടുത്തിരുന്നുള്ളൂ. കോർട്ട് ഫീയായി അടയ്ക്കാൻ പറഞ്ഞിരുന്ന 19,372 രൂപ അടച്ചിട്ടില്ല. അതിനെ തുടർന്നാണ് അറസ്റ്റ്.