വെളുത്ത വിവാഹ വസ്ത്രത്തിൽ തിളങ്ങിയ 94 വയസ്സുകാരി

International News

94ാമത്തെ വയസ്സിൽ വെള്ളുത്ത വിവാഹ വസ്ത്രം അണിഞ്ഞു സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് അലബാമയിലെ ബര്‍മിംഗ്ഹാം സ്വദേശിനിയായ മാര്‍ത്ത മേ മൂണ്‍ ടക്കര്‍. വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രം ധരിക്കണമെന്ന തന്റെ ജീവിതാഭിലാക്ഷം നിറവേറ്റുന്നതിനാണ്, 69 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടുമൊരു വധുവായി ഒരുങ്ങിയത്.

മാര്‍ത്തയുടെ വർഷങ്ങൾ നീണ്ട ആഗ്രഹം യു.എസിലെ വർണവിവേചനം ഓര്മിപ്പിക്കുന്നുണ്ട്. 1952 ൽ മാർത്തയുടെ വിവാഹ സമയത്ത് വിവാഹ വസ്ത്രങ്ങൾ വാങ്ങാനുള്ള കടകളിൽ കറുത്ത വർഗക്കാർക്ക് പോകുവാൻ അനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ അടുത്തു നിന്ന് പഴയ വസ്ത്രം വാങ്ങുകയായിരുന്നു. അന്ന് നടക്കാതെ പോയ ആഗ്രഹമാണ് കൊച്ചുമക്കളുടെ സഹായത്തോടെ ഇന്ന് നിറവേറ്റിയത്.

“മുത്തശ്ശി ഞങ്ങൾക്ക് വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ന് അവരുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്നത് അതുകൊണ്ട് തന്നെ സന്തോഷമുള്ള കാര്യമാണ്.” കൊച്ചുമക്കളിൽ ഒരാളായ ഏയ്ഞ്ചല സ്‌ട്രോസിയര്‍ എ ബി സിയോട് ന്യൂസിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

വെള്ള വിവാഹ വസ്ത്രം ധരിച്ചപ്പോൾ തന്റെ വിവാഹമാണെന്ന് തോന്നിയെന്നും, അത് അഴിച്ചു വെയ്ക്കാൻ മനസ്സ് വന്നില്ലെന്നുമായിരുന്നു മാർത്ത പറഞ്ഞത്. തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ആവേശത്തിലായിരുന്നു അവർ.