വട്ടപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി. സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Breaking News

മലപ്പുറം: ദേശീയപാതയിലെ പ്രധാന അപകടമേഖലയായ
വളാഞ്ചേരി വട്ടപ്പാറ ഇറക്കത്തില്‍ കെ എസ്ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടു. വളവന്നൂര്‍ പടിയത്ത് അയ്യപ്പന്റെ മകന്‍ സുനി (42 ) ആണ് മരിച്ചത്. വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും സി പിഐഎം പാറക്കൂട് ബ്രാഞ്ച് സെക്രട്ടറിയുമാണ്.ബാലസംഘം വളവന്നൂര്‍ പഞ്ചായത്ത് കണ്‍വീനര്‍ ആണ്. കോഴിക്കോട് ഭാഗത്തു നിന്നും വരികയയായിരുന്ന കെ യു ആര്‍ ടി സി ബസ് മുന്നില്‍ പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. എടയൂരിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു മരണപ്പെട്ട സുനി.ഭാര്യ : നിഷ.അച്ഛന്‍ : പരേതനായ അയ്യപ്പന്‍.
അമ്മ : പരേതനായ ബേബി.സഹോദരന്‍ : അനി.