ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൻ്റെ കളി ഉണ്ടായേക്കും

News Sports

ഇന്ന് സതാംപ്ടണിൽ മഴ ഭീഷണി കുറവുള്ളതിനാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൻ്റെ കളി ഉണ്ടായേക്കും. അവസാന ദിവസമായ ഇന്ന് എല്ലാ ഓവറുകളും എറിയാൻ പറ്റുമെന്നാണ് റിപ്പോർട്ട്. പക്ഷെ ചാറ്റൽമഴയുടെ സാധ്യതയിൽ ഇടവേളകൾ ഉണ്ടായേക്കാമെന്നും വ്യക്തമാക്കുന്നു. മഴ മൂടലുള്ള കാലാവസ്ഥയാണ് ഇന്നും. ഉച്ചയോടെ ചാറ്റൽമഴ ഉണ്ടാവുകയും വൈകീട്ട് അഞ്ചുമണിയോടെ നല്ല കാലാവസ്ഥയിലേക്ക് മാറുകയും ചെയ്യും.

ഇപ്പോഴത്തെ താപനില 18 ഡിഗ്രിയാണ്. കളിയുടെ റിസർവ് ദിവസം നാളെയാണ്. ആദ്യ ദിവസവും നാലാം ദിവസവും മഴ കാരണം കളിക്കാൻ കഴിഞ്ഞിരുന്നില്ല. ന്യൂസിലൻഡിന്റെ മേൽകൈ നേട്ടം കളിയിൽ ഇന്ത്യയ്‌ക്കെതിരെയുണ്ട്. ഇന്ത്യയെ തോൽപ്പിച്ചത് അഞ്ചു വിക്കറ്റുകൾ എടുത്ത് 31 റൺസ് മാത്രം കരസ്ഥമാക്കിയ കെയിൽ ജമീസൺ ആണ്.