ആകാശത്ത് വിസ്മയം തീർക്കാനൊരുങ്ങി ശുക്രനും ചൊവ്വയും ചന്ദ്രനും

News

ന്യൂഡൽഹി: ഇന്ന് വൈകീട്ട് ആകാശത്ത് ഒരുങ്ങുന്ന വിസ്മയകാഴ്ച്ചയെ ഉറ്റുനോക്കുകയാണ് ലോകം. വ്യാഴവും ശനിയും ഒത്തുകൂടുന്നതിനുപുറമെ ചൊവ്വയും ശുക്രനും അടുത്തടുത്തായി വരുന്ന വിസ്മയ കാഴ്ച്ച കൂടിയാണ് ആകാശത്ത് ഒരുങ്ങുന്നത്. ആ കാഴ്ച്ചയ്ക്കായി കാത്തിരിക്കുകയാണ് ലോകം. ചൊവ്വ, ബുധൻ ദിവസങ്ങളായി ഇത് ആകാശത്ത് കാണപ്പെടുമെന്നാണ് ബഹിരാകാശ നിരീക്ഷകർ പറയുന്നത്. ഈ ഒത്തുചേരലുകൾക്കൊപ്പം ചന്ദ്രനും ഇവയ്ക്കടുത്ത് എത്തുന്നുണ്ട്.

കാണികളുടെ കണ്ണിനു വിരുന്നൊരുക്കുന്ന പ്രതീതിയായിരിക്കും നൽകുക എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ബാംഗളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് പറയുന്നത് നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ നമുക്ക് ഈ പ്രതിഭാസം കാണാൻ കഴിയുമെന്നാണ്. സൂര്യാസ്തമയം കഴിഞ്ഞായിരിക്കും ഇത് പ്രത്യക്ഷമാകുക. കിലോമീറ്ററുകളോളം അകലെയുള്ള ഈ ഗ്രഹങ്ങൾ ഒത്തുചേരുമ്പോൾ ഇവ തമ്മിൽ യാതൊരു അകലവും ഇല്ലെന്ന് തോന്നിപോകാം.

ചൊവ്വയും ശുക്രനും അരികിലൂടെ കടന്നു പോകുന്നത് ജൂൺ 13നാണ്. ചന്ദ്രൻ ഇവയുടെ അരികിൽ എത്തുന്നത് ഇന്നാണ്. ആകാശത്ത് ഇന്ന് തന്നെ ഇത്തരത്തിലൊരു വിസ്മയം കാണാൻ കഴിയുമെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് പറയുന്നത്. രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും കാണാം അനുകൂല കാലാവസ്ഥയാണ് ഉള്ളതെങ്കിൽ.