കോവിഡ് വ്യാപനം രൂക്ഷം ; തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ

Health India News

തമിഴ്‌നാട് : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് തമിഴ്‌നാട്ടിൽ സമ്പൂർണ്ണ ലോക്ഡൌൺ നടപ്പിലാക്കും. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമൊന്നും പ്രവർത്തിക്കില്ല.

വിവാഹം, പരീക്ഷകൾ എന്നിവയ്ക്കും അനുമതിയുണ്ട്. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസിന്റെ മുന്നറിയിപ്പുണ്ട്.

ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നലെ പതിനായിരം കടന്നു. 24 മണിക്കൂറിൽ 10978 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 5098 പേർക്ക് രോഗം കണ്ടെത്തി.