ബാറ്ററി മാറ്റാനായി നല്‍കിയമൊബൈല്‍ ഫോണ്‍ കത്തി

Breaking Local News

മലപ്പുറം: ബാറ്ററി മാറ്റാനായി നല്‍കിയ മൊബൈല്‍ ഫോണ്‍ കത്തി. ജീവനക്കാരുടെ അവസരോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.വണ്ടൂരിലാണ് സംഭവം. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. വണ്ടൂര്‍ പാണ്ടിക്കാട് റോഡിലുള്ള എ.ടു ഇസഡ് മൊബൈല്‍സില്‍ ഇന്ന് വൈകിട്ടു മൂന്നുമണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നല്‍കിയ പോക്കോ എക്‌സ് 3 മോഡല്‍ മൊബൈല്‍ ഫോണ്‍ ആണ് കടയിലെ ജീവനക്കാരന്‍ വാങ്ങിവെച്ച ഉടന്‍തന്നെ കത്തിയത്. ഉടന്‍തന്നെ ജീവനക്കാര്‍ തീയ്യണക്കുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊള്ളച്ച അവസ്ഥയിലായിരുന്നു. മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ ഉടമയുടെ കയ്യില്‍ നിന്നാകും മൊബൈല്‍ ഫോണ്‍ കത്തുക.