ഓട്ടോ മറിഞ്ഞ് പൊതുപ്രവർത്തകൻ മരിച്ചു.

Breaking Local News

തിരൂരങ്ങാടി : ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു.
വെന്നിയൂർ കൊടക്കല്ല്
വാക്കംപറമ്പിൽ മൊയ്തീൻ – ഖദീജ ദമ്പതികളുടെ മകനും പൊതുപ്രവർത്തകനുമായ
അബ്ദുറസാഖ് (52) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 3 മണിക്ക് തെന്നല വൈദ്യരങ്ങാടിയിൽ വെച്ചാണ് അപകടം.
ഉടനെ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്.ടി.യു തെന്നല പഞ്ചായത്ത് പ്രസിഡണ്ട്, തെന്നല രണ്ടാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കൊടക്കല്ല് സിറാജുൽ ഉലൂം മദ്രസ ഭാരവാഹി, എസ്.എം.എഫ് കൊടക്കല്ല് യൂണിറ്റ് ജനറൽ സെക്രട്ടറി,റാഫ് ഭാരവാഹി നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
ഭാര്യ: റാബിയ (തെന്നല പഞ്ചായത്ത് മുൻ അംഗം).
മക്കൾ: റാഷിദ്, റംസീന, റിഷാദ്, റഷ്ദൻ ,
പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിക്ക് കൊടക്കല്ല് സിറാജുൽ ഉലൂം മദ്രസയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കൊടക്കല്ല് ജുമുഅത്ത് ജുമുഅത്ത് പള്ളിയിൽ ഖബറടക്കും.