കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാള്‍ കുരുങ്ങി ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

Crime Local News

പാലക്കാട് : ഒറ്റപ്പാലത്ത് കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം വരോട്ട് ചുനങ്ങാട് വാണിവിലാസി മഠത്തില്‍ പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

വീടിനുള്ളില്‍ കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തിൽ അബദ്ധത്തില്‍ ഷാള്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ മൊഴി. അപകടത്തെ തുടർന്ന് കുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.