സംസ്ഥാനത്ത് ബൂസ്റ്റർ ഡോസ് വാക്‌സിൻ ബുക്കിംഗ് ഇന്ന് മുതൽ

Health Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് ബൂസ്റ്റർ ഡോസിനായുള്ള ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. നേരിട്ടും ഓൺ ലൈൻ ബുക്കിംഗ് വഴിയും ബുക്ക് ചെയ്യാനാവും. എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.

ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കുമാണ് കരുതൽ ഡോസ് വാക്‌സിൻ നൽകുക. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാനാകുക

കരുതൽ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യം https://www.cowin.gov.in എന്ന ലിങ്കിൽ കയറി നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന് താഴെ കാണുന്ന ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.