വീട്ടില്‍അതിക്രമിച്ച് കയറി
12കാരിയെ പീഡിപ്പിച്ച
യുവാവിന് ജാമ്യമില്ല

Breaking Crime Keralam News

12വയസ്സുകാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബാലികയെ ശാരീരിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന 19കാരനായ പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. വള്ളിക്കുന്ന് പൊറാണ്ട കീക്കിത്തറ ജിഷ്ണുലാല്‍ (19)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ഏപ്രില്‍ 16ന് അരിയല്ലൂര്‍ കൊങ്ങര ബസാറിലെ വീട്ടിലാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പൊലീസ് 2021 സെപ്തംബര്‍ 16ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.