പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു

India News

പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതയായിരുന്നു. മൂന്ന് തവണ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ അഭിനയത്രിയാണ് സുരേഖ സിക്രി.

ആദ്യ കാലങ്ങളില്‍ ഹിന്ദി നാടകങ്ങളില്‍ അഭിനയിച്ചിരുന്ന സുരേഖ 1978 ല്‍ കിസ്സ കുര്‍സി ഹേ എന്ന ചലചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹിന്ദിയിലും മലയാളത്തിലുമായി അനേകം സിനിമകളിലും പരമ്പരകളിലും സുരേഖ അഭിനയിച്ചിട്ടുണ്ട്. സഹനടിയായിട്ടാണ് കൂടുതലും വേഷമിട്ടിട്ടുള്ളത്.

1988 ല്‍ തമാസ്, 1995 ല്‍ മമ്മോ , 2018 ല്‍ ബദായി ഹോ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ നേടി. ബലിക വധു എന്ന പരമ്പരയില്‍ നിറഞ്ഞാടി പേക്ഷകരുടെ മനസ്സില്‍ ഇടം നേടി. പരമ്പരയിലെ അഭിനയത്തിലൂടെ 2008 ലെ മികച്ച പ്രതി നായികക്കും 2011 ലെ മികച്ച സഹനടിക്കുമുള്ള ഇന്ത്യന്‍ ടെലി അവാര്‍ഡും സുലേഖ സ്വന്തമാക്കി.

ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് സഹനടിയായിട്ടാണ്. കൂടുതല്‍ സഹനടിക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ റെക്കോര്‍ഡും സുരേഖയുടെ പേരിലാണ്. 1998 ല്‍ പുറത്തിറങ്ങിയ ജന്മദിനം എന്ന മലയാള ചലിത്രത്തിലും അഭിനയിച്ചിരുന്നു.