പ്രണയം തകര്‍ന്നു: യുവാവ് തകര്‍ത്തത് 7 കാറുകള്‍

India News

പ്രണയ ബന്ധം തകര്‍ന്നതിന്റെ നിരാശയില്‍ കാറുകള്‍ തകര്‍ത്ത 27 കാരന്‍ അറസ്റ്റില്‍. ബംഗളൂരുവിലാണ് സംഭവം. സതീശനാണ് കാറുകള്‍ തകര്‍ത്തതിന് അറസ്റ്റിലായത്. ഏഴ് കാറുകളാണ് ഇയാള്‍ നശിപ്പിച്ചത്. വ്യാഴാഴ്ച രത്രി 1.30 നും 1.45 നും ഇടയിലാണ് സംഭവം.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് വെള്ളിയാഴ്ച രാവിലെ പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒരു ദിവസം മുമ്പാണ് കാമുകിയുമായുള്ള യുവാവിന്റെ ബന്ധം തകരുന്നത്. ഇതില്‍ സമതല നഷ്ടപ്പെട്ട യുവാവ് കാറുകള്‍ തകര്‍ക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.