മലപ്പുറത്ത് വാഹന പരിശോധനക്കിടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 96 ലക്ഷം കുഴല്‍പ്പണം പിടികൂടി

Crime Keralam News

മലപ്പുറം : അരീക്കോട്ട് അനധികൃതമായി കടത്താന്‍ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചെടുത്തു. വാലില്ലാപ്പുഴയില്‍ ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ്​ പണം കണ്ടെടുത്തത്.

ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്​ ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ അരീക്കോട് പൊലീസ് നടത്തിയ​ വാഹന പരിശോധനയിലാണ് 96,00,000 ലക്ഷം രൂപയുടെ രേഖകളില്ലാത്ത പണം പിടികൂടിയത്.

സംഭവത്തില്‍ പാലക്കാട് തൃപ്പനച്ചി സ്വദേശി ഫൈസല്‍ (36), മഹാരാഷ്​ട്ര സ്വദേശി ഗണേശ (44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.