സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്)

Keralam News Religion

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ. എഛ് കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), ടി.പി അബൂബക്കർ മുസ്‌ലിയാർ പാലക്കോട് (ട്രഷറര്‍), വി.കെ ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍, ഫരീദുദ്ദീന്‍ മുസ്ലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, കെ. ഇ മുഹമ്മദ് മുസ്‌ലിയാര്‍ തൊടുപുഴ (സെക്രട്ടറിമാര്‍), അലി ഹുസൈൻ ശൗകത്ത് ബാഖവി ചേലേമ്പ്ര (ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍), ഫള്ലുറഹ്മാന്‍ ഫൈസി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് ശരീഫ് ബാഖവി ചട്ടിപ്പറമ്പ് (കണ്‍വീനര്‍) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വാര്‍ഷിക കൗണ്‍സില്‍ യോഗത്തില്‍ ഉണ്ണീൻകുട്ടി മുസ്‌ലിയാർ അദ്ധ്യക്ഷനായി. ക്രസൻ്റ് മാനേജർ പി.കെ മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു. കെ.സി അഹ്മദ് കുട്ടി മൗലവി, കെ.പി അബ്ദറഹിമാന്‍ മുസ്ലിയാര്‍, മൊയ്തീൻ ഫൈസി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും വി ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.