അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ മലപ്പുറത്തെ 30കാരനായ സൈനികന്‍ ട്രെയിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു

Keralam News

മലപ്പുറം: അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ സൈനികന്‍ ട്രെയിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. നിലമ്പൂര്‍ ചക്കാലക്കുത്ത് മേലെ വീട്ടില്‍ സുരേഷിന്റെയും അമൃതയുടെയും മകന്‍ എം.എസ്.ജയമോന്‍ ( ഉണ്ണി -30) യാണ് മരിച്ചത്. ലക്‌നൗ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനത്ത് ആര്‍മി സര്‍വീസ് കോറില്‍ ആയിരുന്നു സേവനം ചെയ്തിരുന്നത്. രണ്ടുമാസത്തെ അവധിയിലായിരുന്നു. മേയ് രണ്ടിനു മംഗള എക്‌സ്പ്രസിലാണ് ലക്‌നൗവിലേക്ക് മടങ്ങിയത്. പിതാവ്, ഇളയച്ഛന്‍ പ്രകാശന്‍, അമ്മാവന്‍ രവി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മംഗലാപുരത്തിനു സമീപം സൂറത്കലില്‍ എത്തിയപ്പോള്‍ ജയമോനു ഹൃദയാഘാതം നേരിട്ടു. ട്രെയിന്‍ നിര്‍ത്തി റെയില്‍വേ അധികൃതര്‍ ഇടപെട്ട് ഉടനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്നു രാവിലെ 9.30ന് നാട്ടിലെത്തിച്ചു. സംസ്‌കാരംനാളെനടക്കും.