രണ്ട് ഡോസ് വാക്സിനുമെടുത്ത ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കി സിംഗപ്പൂർ

India International News

സിംഗപ്പൂർ : പൂര്‍ണമായും വാക്‌സിനെടുത്ത ഖത്തറും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി സിംഗപ്പൂര്‍. ഖത്തര്‍, ഇന്ത്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യക്കാര്‍ക്കാണ് സിംഗപ്പൂർ ക്വാറന്റീനിൽ ഇളവ് പ്രഖ്യാപിച്ചത്.

ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നവംബര്‍ 29 മുതലും സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഡിസംബര്‍ 6 മുതലുമാണ് ഇളവ് ബാധകമാവുക. 12 വയസ്സും അതിന് താഴെയുമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളോടൊപ്പം വരാവുന്നതാണ്.

ചെന്നൈ, ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്ന് ദിവസേന രണ്ട് വിമാനങ്ങള്‍ വീതം സര്‍വീസ് നടത്താനാണ് സിംഗപ്പൂര്‍ പദ്ധതിയിടുന്നത്.