സ്കൂളിൽ നിന്ന് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ മലയാളി അധ്യാപിക ബുറൈദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

Keralam News Pravasi

ബുറൈദ: ബുറൈദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും ആലപ്പുഴ സ്വദേശിനിയുമായ ജാസ്മിന്‍ അമീന്‍ (53) നിര്യാതയായി. സ്കൂളിൽ നിന്ന് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ജാസ്മിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ അടുത്തുള്ള ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

10 വര്‍ഷത്തോളമായി ബുറൈദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ് ജാസ്മിൻ. ഭര്‍ത്താവ്: മുഹമ്മദ് അമീന്‍. അലിയ അമീന്‍ ഏക മകളാണ്.

മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രധാനിയായ ജാസ്മിൻ അമീൻ അല്‍ ഖസീമിലെ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായിരുന്നു.

മൃതദേഹം ബുറൈദയില്‍ ഖബറടക്കും.