ഐഷ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Keralam News

രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി. ചാനല്‍ചര്‍ച്ചക്കിടയില്‍ നടത്തിയ പരാമര്‍ശത്തെതുടര്‍ന്നാണ് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. കവരത്തി പോലീയാണ് സംഭവത്തില്‍ കേസെടുത്തത്.

അറസ്റ്റിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. ചോദ്യം ചെയ്യലിന് ഹാജറാകാനും കോടതി ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ഐഷ സുല്‍ത്താനയെ പോലീസ് ചോദ്യം ചെയ്തത് മണിക്കൂറുകളോളമാണ്. ചുമത്തിയിരിക്കുന്ന കുറ്റങ്ങളൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് ഐഷ സുല്‍ത്താന കോടതിയോടും പോലീസിനോടും വ്യക്തമാക്കി.