മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച അനാവശ്യമെന്ന് ശശി തരൂര്‍ എം.പി..

Keralam News

മലപ്പുറം: 2026 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണെന്നും, കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ് ലക്ഷ്യമെന്നും ശശി തരൂര്‍ എം.പി പറഞ്ഞു.കേരളത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവുകയാണ് ലക്ഷ്യം. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ നിന്ന് ശശി തരൂരിന് വോട്ട് ചെയ്ത ഏക വ്യക്തിയായ ഷാജി കളിയേത്തേലിന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദര്‍ശന സമയത്ത് ജില്ലയിലെ നിരവധി ഡി.സി.സി അംഗങ്ങളും, കോണ്‍ഗ്രസ് നേതാക്കളും എത്തിയിരുന്നു.