കരിപ്പൂരില്‍ 55 ലക്ഷംരൂപയുടെ സ്വര്‍ണം പിടികൂടി

Local News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ജിദ്ദയില്‍ നിന്നും റിയാദ് വഴി വന്ന യാത്രക്കാരനില്‍ നിന്നുമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 55 ലക്ഷത്തോളം രൂപയൂടെ സ്വര്‍ണം പിടികൂടിയത് .
മഞ്ചേരി തുവ്വൂര്‍ പാലക്കാവേറ്റ സ്വദേശി കാവന്നയില്‍ അഷറഫ് (54) ആണ് 1063 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി പിടിയിലായത്. സ്വര്‍ണ്ണ മിശ്രിതം കാപ്‌സ്യൂള്‍ രൂപത്തില്‍ നാല് സ്വര്‍ണ പാക്കറ്റുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് വെച്ച പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ കസ്റ്റംസ് കേസെടുക്കുകയും വിശദമായ തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജെ. ആനന്ദ് കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സൂപ്രണ്ടുമാരായ പ്രകാശ് എം, റജീബ്, കപില്‍ ദേവ്, ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഫൈസല്‍, ഹെഡ് ഹവില്‍ദാര്‍ സന്തോഷ് കുമാര്‍ എം, ഇ.വി. മോഹനന്‍ എന്നിവരടങ്ങിയ സംഘം പരിശോധനയില്‍ പങ്കെടുത്തു.