കൊറോണ വൈറസ് ബാധിച്ച പുരുഷന്മാരുടെ ബീജത്തിന്റെ ഗുണനിലവാരം കുറയുമെന്ന് പഠനം

Health International News

ബെൽജിയം : കൊവിഡ് അണുബാധ മൂന്ന് മാസം വരെ പുരുഷ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് പഠനം. കൊറോണ വൈറസ് ബാധിച്ച പുരുഷന്മാർക്ക് മൂന്ന് മാസം വരെ ബീജത്തിന്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ തെളിയുന്നത്.

ബെൽജിയത്ത് കൊവിഡ് ബാധിച്ച രോഗികളിൽ ബീജത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ നടത്തിയ പഠനത്തിലാണ് കാര്യങ്ങൾ വ്യക്തമായത്. കൊവിഡിൽ നിന്ന് കരകയറിയതിന് ശേഷം ആഴ്ചകളോളം കൊവിഡ് പ്രത്യുൽപാദനക്ഷമതയെ ബാധിക്കാമെന്നാണ് പഠനത്തിൽ നിന്നും വെളിപ്പെടുന്നത്.

ശുക്ലത്തിലൂടെ കൊവിഡ് പകരില്ലെന്നതിന് ശക്തമായ തെളിവുകൾ കണ്ടെത്തിയതായി ഗവേഷകർ അവകാശപ്പെട്ടു. കൊവിഡ‍് 19 ന് പ്രത്യുൽപാദനക്ഷമതയിൽ ദീർഘകാല സ്വാധീനം ചെലുത്താൻ കഴിയുമോ ഇല്ലയോ എന്നതിനെ കുറിച്ചറിയാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും പഠനത്തിന് പിന്നിലെ ബെൽജിയൻ ഗവേഷകർ മുന്നറിയിപ്പ് നൽകി.