ലീഗ് നേതൃത്വത്തിനെതിരെ വീണ്ടും ഫാത്തിമ തഹിലിയ

News Politics

മലപ്പുറം: മുസ് ലിം ലീഗ് നേതൃത്വത്തിനെതിരെ വിമർശനവുമായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ്‌ ഫാത്തിമ തഹിലിയ. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ചരമവാർഷികദിനമായ സെപ്റ്റംബർ 28ന് ‘സി.എച്ച്, അങ്ങ് കണ്ട സ്വപ്നം വെറുതെയാവില്ല’ എന്ന തലക്കെട്ടിൽ മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പരാമർശങ്ങൾ. സ്ത്രീ വിദ്യാഭ്യാത്തിന്റെയും ഉന്നമനത്തിന്റെയും അധികാര പങ്കാളിത്തത്തിന്റെയും കാര്യത്തിൽ സി.എച്ച് കൈക്കൊണ്ട സുധീരമായ നടപടികൾക്ക് തുടർച്ചയുണ്ടായില്ല എന്നത് വസ്തുതയാണെന്ന് തഹിലിയ വിമർശിക്കുന്നു.


ലേഖനം അവസാനിക്കുന്നത് ഇങ്ങനെ: ‘മുസ്ലിം പെൺകുട്ടികൾ പഠിച്ചും നയിച്ചും മുന്നേറുന്നത് കാണുേമ്പാൾ, അവകാശങ്ങൾക്കായി ഉറച്ച ശബ്ദത്തോടെ സംസാരിക്കുന്നതു കേൾക്കുേമ്പാൾ ആർക്കെങ്കിലും വിമ്മിട്ടം തോന്നുന്നുണ്ടെങ്കിൽ ഞങ്ങളുടെ മുൻ കഴിഞ്ഞ തലമുറകൾക്ക് ലഭിക്കാതെ പോയ പാഠപുസ്തകങ്ങൾ കൈയെത്തിപ്പിടിക്കാൻ പ്രാപ്തരാക്കിയ, ആത്മവിശ്വാസത്തോടെ നാളെയിലേക്ക് കുതിക്കാൻ ഞങ്ങളെ പ്രചോദിപ്പിച്ച ഈ മഹാ മനീഷിയാണ് അതിനുത്തരവാദി. അദ്ദേഹമേൽപ്പിച്ച വസിയ്യത് നിറവേറ്റുക എന്ന കടമ നിർവഹിക്കുക മാത്രമാണ് ഞങ്ങളീ പിൻമുറക്കാർ ചെയ്യുന്നത്.’