സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ് ; ടിപിആർ കുത്തനെ ഉയർന്നു

Health Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.20 ആയി ടിപിആർ കുത്തനെ ഉയർന്നിട്ടുണ്ട്. 2404 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂർ 437, കൊല്ലം 302, കണ്ണൂർ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസർഗോഡ് 71 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗികളുടെ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4896 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.