മഅദിന്‍ ഇന്റലക്ച്വല്‍ കോണ്‍ക്ലേവിനു നാളെ തുടക്കം

Breaking News

മലപ്പുറം: ‘പുതുമകളെ നിര്‍മിക്കുന്നു’ എന്ന പ്രമേയത്തില്‍ മലപ്പുറം മഅദിന്‍ അക്കാദമിക്ക് കീഴില്‍ ഫെബ്രുവരി 3, 4, 5 (വെള്ളി, ശനി, ഞായര്‍) തിയ്യതികളിലായി ഇന്റലക്ച്വല്‍ കോണ്‍ക്ലേവ് ‘ഐ കോണ്‍’ സംഘടിപ്പിക്കും.
ഏഴ് സെഷനുകളിലായി ദേശീയതലത്തിലുള്ള അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും പങ്കാളികളാവും.
ഇന്ന് (വെള്ളി) രാവിലെ 9 ന് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം പത്മശ്രീ ഡോ. അക്തറുല്‍ വാസി നിര്‍വഹിക്കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും.
മീഡിയ, ആരോഗ്യം, വിദ്യാഭ്യാസം, ടെക്‌നോളജി, വായന, വെല്‍നെസ് , ആത്മീയം തുടങ്ങി വ്യത്യസ്തമായ മേഖലകളില്‍ പാനല്‍ ഡിസ്‌കഷനുകളും, ഇന്റലക്ച്യല്‍ ടോക്കുകളും, സംവാദങ്ങളും, ചര്‍ച്ചകളും കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും.
വെള്ളിയാഴ്ച ഉച്ചക്ക് 2മണിക്ക് അക്കാദമിക് ലൈബ്രറേറിയന്‍ ഡോ. എ ടി ഫ്രാന്‍സിസ് വായനയുടെ രീതി ശാസ്ത്രം എന്ന വിഷയത്തിലുള്ള ചര്‍ച്ച ‘ഐ പേജ്’ ഉദ്ഘാടനം ചെയ്യും.യാസര്‍ അറഫാത് നൂറാനി, ലുഖ്മാന്‍ കരുവാരക്കുണ്ട്, രിള് വാന്‍ അദനി ചര്‍ച്ചയില്‍ പങ്കെടുക്കും .
വൈകീട്ട് 7മണിക്ക് സുഫീ ഗീതം അടക്കമുള്ള ഗാന ശില്‍പം അരങ്ങേറും.ഡോ. കെ ടി അബ്ദു റഹ്മാന്‍, അഷറഫ് സഖാഫി പുന്നത്ത്്, ശാഹുല്‍ ഹമീദ് ഐക്കരപ്പടി, അമീന്‍ റമദാന്‍ അദനി നേതൃത്വം നല്‍കും.
ഫെബ്രുവരി 4ശനി രാവിലെ 10മണിക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ രാജീവ് ശങ്കരന്‍, നിഷാദ് റാവുത്തര്‍, മനീഷ് നാരായണന്‍, ബി കെ സുഹൈല്‍ എന്നിവര്‍ ന്യൂ മീഡിയ സംസ്‌കാരം എന്ന വിഷയത്തിലുള്ള സംവാദം ഐ ലെന്‍സിന് നേതൃത്വം നല്‍കും.ജുനൈദ് അദനി ആമുഖം നടത്തും..
ഉച്ചക്ക് 2മണിക്ക് പ്രശസ്ത വിദ്യാഭ്യാസ ഗവേഷകനും അസാപ്പ് കോഡിനേറ്ററുമായ ഡോ. അനീസ് സോമരാജ് പുതിയ വിദ്യാഭ്യാസ നയവും മോഡേണ്‍ രീതികളും എന്ന വിഷയത്തിലുള്ള ടോക് ‘ഐ ലേണ്‍’ ഉദ്ഘാടനം ചെയ്യും .ഡോ. നൗഷാദ് പി. പി. സ്വാലിഹ് അദനി സംബന്ധിക്കും.
വൈകുന്നേരം 7മണിക്ക് ആധുനിക സാങ്കേതിക വികാസങ്ങളുടെ അനന്തര ഫലങ്ങള്‍ എന്ന വിഷയത്തിലുള്ള അക്കാദമിക് സെഷന്‍ ‘ഐ ടെക്’ ല്‍ സാങ്കേതിക മേഖലകളിലെ നിപുണരായ ജസദ് മൂഴിയന്‍, കളത്തില്‍ കാര്‍ത്തിക്, അബ്ദുല്‍ മജീദ്, അബൂത്വാഹിര്‍ അദനി എന്നിവര്‍ സംസാരിക്കും.
ഫെബ്രുവരി 5ന് രാവിലെ 10 മണിക്ക് മെന്റല്‍ ഹെല്‍ത്ത് &വെല്‍ ബീയിങ് സെഷനില്‍ സൈകാട്രിക്ക് മേഖലകളിലെ വിദഗ്ധരായ ഡോ. ഫവാസ്, ഡോ. ഷമീര്‍ അലി, ഡോ. എം ഖലീല്‍, ശബീറലി അദനി എന്നിവര്‍ സംബന്ധിക്കും. ഉച്ചക്ക് 2മണിക്ക് ‘മഹാമാരി അനന്തര പാഠങ്ങളും മുന്‍കരുതലുകളും’ എന്ന വിഷയത്തിലുള്ള സെഷന്‍ ‘ഐ ക്യുയര്‍’ ആരോഗ്യ വിദഗ്ധനും മെഡിക്കല്‍ കോളേജ് പ്രൊഫസറുമായ ഡോ.ശശീധരന്‍ ഉദ്ഘാടനം ചെയ്യും.ഡോ. ഇ. എന്‍ അബ്ദുല്‍ ലത്തീഫ്, ഷഫീക് അദനി സംസാരിക്കും.
സോഷ്യല്‍ സയന്‍സിലെ നവീനമായ റിസര്‍ച്ച് സാധ്യതകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റിസര്‍ച്ച് സ്‌കാളേഴ്‌സിനെ ഉള്‍കൊളളിച്ച് വൈ ആര്‍ സി (യംഗ് റിസേച്ചേഴ്‌സ് കണ്‍സോട്ടിയം) എന്ന നാമധേയത്തില്‍ യുവഗവേഷക സംഗമം ശനിയാഴ്ച നടക്കും. പ്രസ്തുത സെഷനില്‍ പ്രമുഖ ചരിത്ര പണ്ഡിതന്‍ ഡോ. അഭിലാഷ് മലയില്‍ മുഖ്യാതിഥിയാകും. യുവ ഗവേഷകരില്‍ നിന്ന് ലഭ്യമായ അബ്‌സ്ട്രാക്ടുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അവതരണങ്ങളും സെമിനാറിന്റെ ഭാഗമാകും. ചര്‍ച്ചകളും ടോക്കുകളും സംവാദങ്ങളുമായി ഐ കോണ്‍ പുതിയ വിജ്ഞാന വിരുന്ന് സമ്മാനിക്കും. മഅദിന്‍ ഐ കോണ്‍ സെഷ്യന്‍സിന്റെ ഭാഗമാവാന്‍ https://idotcon.in/icon/ ലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 8086675235, 7510386107
പത്രസമ്മേളനത്തില്‍ പ്രോഗ്രാം ചെയര്‍മാന്‍
ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍,ജനറല്‍ കണ്‍വീനര്‍ ജുനൈദ് അദനി അങ്ങാടിപ്പുറം, കോര്‍ഡിനേറ്റര്‍ സ്വഫ് വാന്‍ സ്വലാത്ത് നഗര്‍, കണ്‍വീനര്‍മാരായ നുസൈഫ് കൂരിയാട്, ഉബൈദ് തങ്ങള്‍ പങ്കെടുത്തു.