ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് പിടിയിലായ നാല് പ്രവാസികളെയും നാടുകടത്തും

Crime International News Pravasi

മസ്‍കത്ത്: ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് പിടിയിലായ നാല് പ്രവാസികളെയും നാടുകടത്തും. അൽ വുസ്തത ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിക്കപ്പെട്ടത്.

പ്രതികളുടെ മത്സ്യബന്ധന ബോട്ടും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോയൽ ഒമാൻ പോലീസിന്റെ ദുഖം സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന നാല് പ്രവാസികളെയും നാടുകടത്താനുള്ള നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി ഒമാൻ കാർഷിക – മത്സ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.