ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ; ഫെബ്രുവരി 19, 20, മാര്‍ച്ച് ഒന്ന് തിയ്യതികളില്‍

Keralam News Sports

മലപ്പുറം: ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 19, 20. മാര്‍ച്ച് ഒന്ന് എന്നീ തിയ്യതികളിലായി നടക്കും.
ഫെബ്രുവരി 19നും 20നും പെണ്‍കുട്ടികളുടെ എല്ലാ വിഭാഗവും , സബ്ജൂനിയർ ആണ്‍കുട്ടികളുടെ വിഭാഗവും മലപ്പുറം കോളേജ് ഗ്രണ്ടില്‍ വെച്ച് നടക്കും. ആണ്‍കുട്ടികളുടെ ജൂനിയര്‍, സീനിയര്‍ മത്സരങ്ങള്‍ മാര്‍ച്ച് ഒന്നിന് പൂകോട്ടൂര്‍ ഗ്രൗണ്ടിൽ വെച്ച് നടത്താനും , ഇതുസംബന്ധിച്ചു ചേര്‍ന്ന ജില്ലാ ഹോക്കി ഭാരവാഹികളുടെ യോഗം നടത്താനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ ഹോക്കി പ്രസിഡന്റ് പാലോളി അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു . പ്രമോദ് മാഷ്, വി.പി. റിയാസലി, ഹമീദ് മാഷ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം. ഉസ്മാന്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദാലി നന്ദിയും പറഞ്ഞു.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വേണ്ടി രജിസ്റ്റര്‍ചെയ്യാത്തവര്‍ വെള്ളിയാഴ്ച അഞ്ചിന് മുമ്പായി 9847577474 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.